ഏതാണ്ട് സമാനമായ ഉല്പന്നങ്ങള്‍ നിര്‍മിക്കുകയും തുല്യ അവസരങ്ങളും ഭീഷണികളും അഭിമുഖീകരിക്കുകയും ചെയ്യുന്ന യൂണിറ്റുകളുടെ ഭൂമിശാസ്ത്രപരമായ കേന്ദ്രീകരണത്തെയാണ് (നഗരം/പട്ടണം/കുറച്ച് സമീപസ്ഥ ഗ്രാമങ്ങളും അവയോടു ചേര്‍ന്ന പ്രദേശങ്ങളും) ക്ലസ്റ്റര്‍ ആയി നിര്‍വചിച്ചിരിക്കുന്നത്. കരകൌശല/കൈത്തറി ഉല്പന്നങ്ങള്‍ നിര്‍മിക്കുന്ന കുടുംബ യൂണിറ്റുകള്‍ ഭൂമിശാസ്ത്രപരമായി.കേന്ദ്രീകരിച്ചിരിക്കുന്നതിനെയാണ് (കൂടുതലും ഗ്രാമങ്ങളില്‍/ടൌണ്‍ഷിപ്പുകളില്‍) ആര്‍ട്ടിസാന്‍ ക്ലസ്റ്റര്‍ ആയി നിര്‍വചിച്ചിരിക്കുന്നത്. ഒരു ഉത്തമ ക്ലസ്റ്ററില്‍, അത്തരം ഉല്പാദകര്‍ മിക്കവാറും കാലങ്ങളായി അംഗീകാരമുള്ള ഉല്പന്നങ്ങള്‍ തലമുറകളായി നിര്‍മിക്കുന്ന പരാമ്പരാഗത വര്‍ഗത്തില്‍പ്പെട്ടവരായിരിക്കും. തീര്‍ച്ചയായും, പല ആര്‍ട്ടിസാന്‍ ക്ലസ്റ്ററുകളിലും നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള കരകൌശലത്തൊഴിലാളികളുണ്ട്.ഉടയാര്‍ ഗ്രാമ ക്ലസ്റ്ററിനെക്കുറിച്ച്:-കേരള സംസ്ഥാനത്തിലെ കോട്ടയം ജില്ലയിലാണ് ഉടയാര്‍ ഗ്രാമ ക്ലസ്റ്റര്‍ വരുന്നത്.ഉടയാര്‍ ഗ്രാമ ക്ലസ്റ്ററിന് രൂപീകരിക്കാന്‍ കഴിഞ്ഞിട്ടുള്ള 2000 ലധികം കരകൌശലത്തൊഴിലാളികളും 10 എസ്‌എച്ച്‌ജികളും ശക്തമായൊരു തൊഴില്‍ സേനയുടെ പിന്തുണ നല്‍കുന്നു. ഇതിലേക്ക് ദിനംപ്രതി കൂടുതല്‍പേര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.പുല്ല്, ഇല, ഈറ്റ, നാര്:-വാഴത്തട ശരിയായി സംസ്കരിച്ചാല്‍ മേല്‍ത്തരം പ്രകൃതിദത്ത നാരുകള്‍ ലഭിക്കും. വാഴനാര് കൊണ്ടുള്ള കരവിരുത് ക്രമേണ ജനപ്രിയത നേടിക്കൊണ്ടിരിക്കുകയാണ്. ഇത് കൂടുതലായി കാണപ്പെടുന്നത് തെക്കന്‍ ജില്ലയായ കന്യാകുമാരിയിലാണ്. പ്രകൃതിദത്ത നാരുകളായ സിസാല്‍, അലോ, കൈതച്ചക്ക, സ്ക്രൂ പൈന്‍ എന്നിവയും വാഴനാരിനൊപ്പം നെയ്യുന്നുണ്ട്. പരമ്പരാഗതമായ ടേബിള്‍ മാറ്റുകളും ബാഗുകളും കൂടാതെ ഈയിടെയായി വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള വാള്‍ ഹാംഗിംഗുകള്‍, മാറ്റുകള്‍ എന്നിവയും ഈ നാരുകൊണ്ടാണ് നിര്‍മിക്കുന്നുണ്ട്. പട്ടുസാരികള്‍ പരമ്പരാഗതമായി വാഴനാരുകൊണ്ടാണ് നിര്‍മിച്ചിരുന്നതെങ്കിലും ഇന്നത് കാലഹരണപ്പെട്ടു.ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളം ടൂറിസം, അവധിക്കാലയാത്ര, ആരോഗ്യപരിപാലനം, യോഗ, ധ്യാനം, കല, സംസ്കാരം എന്നിവയ്ക്കായുള്ള ഒരു ഉത്തമ ഡെസ്റ്റിനേഷന്‍ ആണ്. മനോഹരമായ കരകൌശല വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ കേരളത്തിന് തനത് പാരമ്പര്യമുണ്ട്. കേരളത്തിലെ മിക്ക കൈത്തൊഴിലുകളും പാരമ്പര്യസിദ്ധിയാണെങ്കിലും ഇതില്‍ പ്രത്യേക താല്പര്യമുള്ള ചിലയാളുകളും ഇത് പരിശീലിക്കുന്നു. മാറ്റ്, കൂട എന്നിവ കേരളത്തിന്റെ പല സ്ഥലങ്ങളില്‍ നെയ്യുന്നുണ്ട്. എല്ലാ ഉല്പന്നങ്ങളും കഠിനാധ്വാനത്തിലൂടെ കൈകൊണ്ടാണ് നിര്‍മിക്കുന്നത്. കസേരകള്‍, ടീപോയ്കള്‍, ടിവി സ്റ്റാന്‍ഡ്, ഫാനുകള്‍, ടിഫിന്‍ കാരിയറുകള്‍, മുള ഷെയ്ഡുകള്‍, മുള ബൌളുകള്‍, മുളയും ഈറ്റയും ചേര്‍ന്ന ടേബിള്‍ മാറ്റുകള്‍ എന്നിവയാണ് ഉല്പന്നങ്ങളില്‍ ചിലത്.ഇളം പനയോലകളിലെ ഈര്‍ക്കിലുകള്‍ മാറ്റി അതിനെ സൂര്യപ്രകാശത്തില്‍ ഉണക്കിയെടുത്തവയിലുള്ള വസ്തുക്കളില്‍ ബാഗുകള്‍, ഡിന്നര്‍ കെയ്സുകള്‍, 37 നും 56 നും ഇടയ്ക്ക് ഏതെങ്കിലും വരുന്ന ബ്ലെയ്ഡുകള്‍ ഉള്ള കൈയില്‍ കൊണ്ടുനടക്കാവുന്ന അലങ്കാര വിശറികള്‍ എന്നിവ ഉള്‍പ്പെടുന്നു. ബ്ലെയ്ഡുകള്‍ വിശറിയായി നിവര്‍ത്തുന്നതിനായി അവയുടെ ദ്വാരങ്ങളിലൂടെ ചെമ്പ് കമ്പി കൊണ്ട് തുന്നിച്ചേര്‍ത്ത് പിടിപ്പിച്ചിട്ടുണ്ട്. ബ്ലെയ്ഡുകളില്‍ പൂക്കളുടെ വര്‍ണചിത്രങ്ങള്‍ കൊണ്ട് പെയിന്റ് ചെയ്ത് ബ്ലെയ്ഡുകള്‍ കാഴ്ച്ചയ്ക്ക് മനോഹരമാക്കുന്നു. ദക്ഷിണ കേരളത്തില്‍ അഭിവൃദ്ധിപ്രാപിച്ച കൈത്തൊഴിലായ പനയോല, പനത്തടി നെയ്ത്തിലൂടെ ബാഗുകള്‍, തൊപ്പികള്‍, സ്യൂട്ട്‌കെയ്സുകള്‍ എന്നിവ ഇന്ത്യയിലേയും വിദേശങ്ങളിലെയും വിപണികള്‍ക്കായി ഈയിടെ നിര്‍മിക്കുന്നുണ്ട്. ഉറപ്പുള്ളതും മുളപോലെ പൊള്ളയായതുമായ തണ്ടുള്ള പുല്ലിനെയാണ് ഈറ്റ എന്നുപറയുന്നത്. ഇത് ദൃഢതയുള്ള വസ്തുവാണെന്നു മാത്രമല്ല പനമ്പായ ചുമരുകളായും മേല്‍ക്കൂരകളായും ഉപയോഗിക്കുന്നു. മെടഞ്ഞ് പായകളാക്കുന്നതിനു മുമ്പായി ഈറ്റ ആദ്യം രണ്ടായി പിളര്‍ത്തുകയും ചുരണ്ടുകയും ചെയ്യുന്നു. ഒരു മൂലയില്‍ നിന്നും ആരംഭിക്കുന്ന മെടയല്‍ കോണോടുകോണായാണ് നടത്തുന്നത്. നീളംകൂടിയ തുണ്ടുകള്‍ മധ്യത്തില്‍ മടക്കി അതിനിടയില്‍ കുറുകെ മറ്റൊരു തുണ്ട് കടത്തുകയും, വീണ്ടും മടക്കുകയും വീണ്ടും അടുത്ത തുണ്ട് കുറുകെ കടത്തുകയും ചെയ്യുന്നത് തുടരുന്നു. കുറുകെയുള്ള തുണ്ടുകളുടെ മടക്കുകള്‍ പായയുടെ അരികുകളായിമാറും. വളരെ ദൃഢമായ കൂടകള്‍ നിര്‍മിക്കുന്നതിനും ഈറ്റകള്‍ ഉപയോഗിക്കുന്നുണ്ട്.ഉപയോഗിച്ചിട്ടുള്ള അസംസ്കൃത വസ്തുക്കള് :-തമിഴ്നാട്ടിലെ ഗ്രാമങ്ങള്‍ പനയും തെങ്ങും ഈന്തപ്പനയും കരിമ്പനയും നിറഞ്ഞതാണ്. പനയാണ് കൂടകളും അതുപോലുള്ള മറ്റു വസ്തുക്കളും നിര്‍മിക്കുന്നതിനുള്ള പ്രധാന വിഭവം. മുള, ചൂരല്‍, പുല്ലുകള്‍, നാരുകള്‍, ഇറ്റകള്‍ തുടങ്ങിയവ പോലുള്ള മറ്റ് അസംസ്കൃത വസ്തുക്കളും കൂടകള്‍, കയറുകള്‍, മാറ്റുകള്‍, മറ്റു നിരവധി വസ്തുക്കള്‍ എന്നിവ നിര്‍മിക്കുന്നതിന് ഉപയോഗിച്ചുപോരുന്നുണ്ട്.നിര്‍മാണരീതി:-ചണച്ചെടിയുടെ തായ്ത്തടിയില്‍ നിന്നും തൊലിയില്‍ നിന്നും ചണനാരുകള്‍ ലഭിക്കുന്നു. ഈ നാരുകള്‍ ആദ്യം കുതിര്‍ത്ത് വേര്‍തിരിച്ചെടുക്കുന്നു. ചണത്തടികള്‍ കെട്ടുകെട്ടായി ഒഴിക്കുകുറഞ്ഞ വെള്ളത്തില്‍ ഒന്നിച്ചു താഴ്ത്തുന്നതുള്‍പ്പെടെ അടങ്ങിയതാണ് കുതിര്‍ക്കല്‍ പ്രക്രിയ. രണ്ടുതരം കുതിര്‍ക്കല്‍ പ്രക്രിയയുണ്ട്: തായ്ത്തടിയും തോലും. കുതിര്‍ക്കല്‍ പ്രക്രിയയ്ക്കുശേഷം തോട് കളയല്‍ ആരംഭിക്കും. സാധാരണയായി സ്ത്രീകളും കുട്ടികളുമാണ് ഈ പ്രവൃത്തി ചെയ്യുന്നത്. തോട് കളയല്‍ പ്രക്രിയയില്‍, നാരല്ലാത്ത വസ്തുക്കള്‍ ചുരണ്ടിക്കളയുന്നു, തുടര്‍ന്ന് തൊഴിലാളികള്‍ ചണത്തടിയില്‍ നിന്നും നാരുകള്‍ പറിച്ചെടുക്കുന്നു. ഫാഷന്‍ ബാഗുകളും പ്രൊമോഷണല്‍ ബാഗുകളും നിര്‍മിക്കുന്നതിനാണ് ചണബാഗുകള്‍ ഉപയോഗിക്കുന്നത്. ചണത്തിന്റെ പരിസ്ഥിതി സൌഹൃദ പ്രകൃതം അതിനെ കോര്‍പ്പറേറ്റ് മേഖലയില്‍ സമ്മാനമായി നല്‍കുന്നതിനും ഉത്തമമാക്കുന്നു.ചണംകൊണ്ടുള്ള, നിലത്തിടുന്ന വിരിപ്പുകളില്‍ നെയ്തെടുത്തവയും കട്ടിയുള്ളവയും അടുക്കുള്ളതുമായ പായകള്‍ (മാറ്റുകള്‍) ഉണ്ട്. ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളില്‍, അഞ്ചോ ആറോ മീറ്റര്‍ വീതിയുള്ളതും നീണ്ടുകിടക്കുന്നതുമായ ചണപ്പായകള്‍ കടും, കൌതുക വര്‍ണഭേദങ്ങളിലും ബൌക്കിള്‍, പനാമ, ഹെറിംഗ്ബോണ്‍ മുതലായ വ്യത്യസ്ത നെയ്ത്തുരീതികളിലും അനായാസം നെയ്തെടുക്കുന്നുണ്ട്. ഇന്ത്യയിലെ കേരളത്തില്‍ ചണപ്പായകളും ചവിട്ടികളും യന്ത്രത്തറിയിലും കൈത്തറിയിലും വന്‍തോതില്‍ നിര്‍മിക്കുന്നുണ്ട്. പരമ്പരാഗതമായ ചതുരംഗ പായ വീട് മോടിപിടിപ്പിക്കുന്നതിന് ജനപ്രീതി നേടിയതാണ്. നെയ്യാത്ത ചണവും മറ്റ് ഘടകങ്ങളും കംബളവും മറ്റും നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്നു. അതുകൊണ്ട്, വിത്ത് മുതല്‍ കാലഹരണപ്പെട്ട നാരുവരെ, കാലഹരണപ്പെട്ട നാര് പുനര്‍ചംക്രമണം ചെയ്ത് ഉപയോഗിക്കാന്‍ കഴിയും എന്നതിനാല്‍, ചണം എന്നത് ഏറ്റവും പരിസ്ഥിതി സൌഹൃദപരമായ നാരാണ്.സാങ്കേതിക പദ്ധതികള് :-സാങ്കേതിക പദ്ധതികളുടെ ആധുനികവത്കരണം അവതരിപ്പിക്കുന്നതിനും തൊഴിലാളികള്‍ക്ക് ഉല്പാദനം വര്‍ധിപ്പിക്കുന്നതിനായി നൈപുണികള്‍ മെച്ചപ്പെടുത്തുന്നതിനുമായി പ്രാക്‍ടിക്കല്‍ കോഴ്സ് ഉണ്ട്. ഇതിലൂടെ അവര്‍ക്ക് കുറഞ്ഞത് അടിസ്ഥാന ആവശ്യമെങ്കിലും നേടുന്നതിന് പ്രാപ്തരാകുന്നതിനും യുക്തമായ സമയത്ത് ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്നും മോചിതരാകുന്നതിനും കഴിയും.എങ്ങനെ എത്തിച്ചേരാം:-വ്യോമമാര്ഗം:-ഏറ്റവും അടുത്തുള്ള വിമാനത്താവളമുള്ള കൊച്ചി, ഏകദേശം 80 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതിചെയ്യുന്നത്.കരമാര്ഗം:-കോട്ടയം കേരളത്തിലെ മറ്റു ഭാഗങ്ങളുമായും ഇന്ത്യയുമായും ഗതാഗതയോഗ്യമുള്ള റോഡുകളുടെ വിപുലമായ ഒരു ശൃംഖലകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. തീവണ്ടിമാര്ഗം:-ബസ് സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരെയായാണ് കോട്ടയം റെയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ മുഖ്യ നഗരങ്ങളില്‍ നിന്നും കോട്ടയത്തേക്ക് വരുന്ന പതിവ് തീവണ്ടികള്‍ ഉണ്ട്.