കേരള     കണ്ണൂര്‍     ക്ലസ്റ്ററിനെക്കുറിച്ച്


ഏതാണ്ട് സമാനമായ ഉല്പന്നങ്ങള്‍ നിര്‍മിക്കുകയും തുല്യ അവസരങ്ങളും ഭീഷണികളും അഭിമുഖീകരിക്കുകയും ചെയ്യുന്ന യൂണിറ്റുകളുടെ ഭൂമിശാസ്ത്രപരമായ കേന്ദ്രീകരണത്തെയാണ് (നഗരം/പട്ടണം/കുറച്ച് സമീപസ്ഥ ഗ്രാ‍മങ്ങളും അവയോടു ചേര്‍ന്ന പ്രദേശങ്ങളും) ക്ലസ്റ്റര്‍ ആയി നിര്‍വചിച്ചിരിക്കുന്നത്. കരകൌശല/കൈത്തറി ഉല്പന്നങ്ങള്‍ നിര്‍മിക്കുന്ന കുടുംബ യൂണിറ്റുകള്‍ ഭൂമിശാസ്ത്രപരമായി.കേന്ദ്രീകരിച്ചിരിക്കുന്നതിനെയാണ് (കൂടുതലും ഗ്രാമങ്ങളില്‍/ടൌണ്‍ഷിപ്പുകളില്‍) ആര്‍ട്ടിസാന്‍ ക്ലസ്റ്റര്‍ ആയി നിര്‍വചിച്ചിരിക്കുന്നത്. ഒരു ഉത്തമ ക്ലസ്റ്ററില്‍, അത്തരം ഉല്പാദകര്‍ മിക്കവാറും കാലങ്ങളായി അംഗീകാരമുള്ള ഉല്പന്നങ്ങള്‍ തലമുറകളായി നിര്‍മിക്കുന്ന പരാമ്പരാഗത വര്‍ഗത്തില്‍പ്പെട്ടവരായിരിക്കും. തീര്‍ച്ചയായും, പല ആര്‍ട്ടിസാന്‍ ക്ലസ്റ്ററുകളിലും നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള കരകൌശലത്തൊഴിലാളികളുണ്ട്.

പയ്യന്നൂര്‍ ക്ലസ്റ്ററിനെക്കുറിച്ച്:-

കേരള സംസ്ഥാനത്തിലെ കണ്ണൂര്‍ ജില്ലയിലാണ് പയ്യന്നൂര്‍ ക്ലസ്റ്റര്‍ വരുന്നത്.

പയ്യന്നൂര്‍ ക്ലസ്റ്ററിന് രൂപീകരിക്കാ‍ന്‍ കഴിഞ്ഞിട്ടുള്ള 210 ലധികം കരകൌശലത്തൊഴിലാളികളും 15 എസ്‌എച്ച്‌ജികളും ശക്തമായൊരു തൊഴില്‍ സേനയുടെ പിന്തുണ നല്‍കുന്നു. ഇതിലേക്ക് ദിനം‌പ്രതി കൂടുതല്‍പേര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.

ലോഹ കരകൌശലവിദ്യ:-

ലോഹവയര്‍ പതിക്കല്‍ പ്രവൃത്തിയായ, താ‍രകാഷി, ഉത്തര്‍പ്രദേശിലെ മെയ്ന്‍‌പുരിയിലാണ് ആദ്യമായി തുടങ്ങിയത്. നവാബുമാരുടെ പിന്‍ബലത്തോടെയാണ് ഇത് അഭിവൃദ്ധി പ്രാപിച്ചത്. ഇത് ആ‍ദ്യമായി ഖദാവോമിലാണ് (ചന്ദനത്തടി) ഉപയോഗിച്ചിരുന്നത്.

ഒരു പ്രതലത്തില്‍ മറ്റ് വസ്തുക്കള്‍ വച്ചുപിടിപ്പിച്ച് അതിനെ അലങ്കരിക്കുന്ന ഒരു രീതിയാണ് പതിക്കല്‍. തടിയിലെ പതിക്കലില്‍ പിച്ചളയോ ചെമ്പോ വയറുകളാണ് മുഖ്യമായും ഉപയോഗിക്കുന്നത്. ഡിസൈനുകള്‍ പരമ്പരാഗതമായിരിക്കും, വൈവിധ്യമാര്‍ന്ന ജാളി ഡിസൈനുകളുള്‍പ്പെടെയുള്ള ഗണിത രൂപങ്ങളും മൃഗങ്ങളുടെയും ചെടികളുടെയും ചിത്രീകരണങ്ങളും ഉണ്ടാകും. ആന‌ക്കൊമ്പ് നിരോധിച്ചതോടെ, പതിക്കല്‍ വസ്തുവായി പ്ലാസ്റ്റിക് പാളികള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പരമ്പരാഗതമായ മെയ്ന്‍‌പുരിയില്‍, പതിക്കലിനുമുമ്പുതന്നെ ചെമ്പ്, പിച്ചള, വെള്ളി എന്നിവ ഒന്നിച്ച് പിണച്ച് ഒരു ചുറ്റികകൊണ്ട് അടിച്ചുപരത്തുന്നു. ഇത് പതിച്ച പ്രതലത്തിന് ഒരു മൂവര്‍ണ ഡിസൈന്‍ കാഴ്ച്ച നല്‍കുന്നു.

ഉപയോഗിച്ചിട്ടുള്ള അസംസ്കൃത വസ്തുക്കള് ‍:-

അടിസ്ഥാന വസ്തു: കരിവീട്ടി, റോസ്‌വുഡ്

അലങ്കാര വസ്തു: പിച്ചള വയര്‍, ചെമ്പ് വയര്‍, ആനക്കൊമ്പ്, പ്ലാസ്റ്റിക്.

കൈവാള്‍, ഉളി, ചൂടാക്കാനുള്ള വിളക്ക്, തടിച്ചുറ്റിക, അരം

നിര്‍മാണരീതി:-

ഒരു പ്രതലത്തില്‍ മറ്റ് വസ്തുക്കള്‍ വച്ചുപിടിപ്പിച്ച് അതിനെ അലങ്കരിക്കുന്ന ഒരു രീതിയാണ് പതിക്കല്‍. തടിയിലെ പതിക്കലില്‍ പിച്ചളയോ ചെമ്പോ വയറുകളാണ് മുഖ്യമായും ഉപയോഗിക്കുന്നത്. ഒരു വലിയ തുണ്ട് തടി ആവശ്യമായ അളവില്‍ മുറിച്ചെടുത്ത ശേഷം‍, ഒരു പേപ്പറില്‍ അടയാളപ്പെടുത്തിവച്ചിരിക്കുന്ന ഡിസൈന്‍, ഈ തടിയില്‍ ചേര്‍ത്തുവയ്ക്കുന്നു. ചെമ്പോ പിച്ചളയോ ലോഹം നേര്‍ത്ത തകിടുകളായി അടിച്ചുപരത്തിയ ശേഷം നേര്‍ത്ത വയറുകളായി മുറിച്ചെടുക്കുന്നു. തടിപ്രതലത്തില്‍ അടയാളപ്പെടുത്തിയ ഡിസൈന്‍ ഒരു ഉളിയുടെയും ചുറ്റികയുടെയും സഹായത്തോടെ വളരെ മൃദുവായി തട്ടിക്കൊണ്ട് വെട്ടിയെടുക്കുന്നു. ഡിസൈനിലെ കൊത്തിയെടുത്ത ഭാഗത്ത് പിച്ചളയോ ചെമ്പോ വയര്‍ ചുറ്റികകൊണ്ട് തട്ടി പതിക്കുന്നു. ആനക്കൊമ്പാണ് പതിക്കുന്നതെങ്കില്‍, ആവശ്യത്തിന് രൂപത്തിലും വലുപ്പത്തിലും ആനക്കൊമ്പിന്റെ കഷണങ്ങള്‍ ഒരു വാള്‍ കൊണ്ട് അറുത്തെടുത്ത് ഡിസൈനിലെ വേണ്ട സ്ഥലങ്ങളില്‍ പശചേര്‍ത്ത് ഒട്ടിച്ചുവയ്ക്കുന്നു. പിച്ചള വയറോ ആനക്കൊമ്പോ പതിച്ചതിനുശേഷം, തടി ഒരു അരംകൊണ്ട് രാകി അതിനെ കൂടുതല്‍ മിനുസപ്പെടുത്താനായി പോളിഷ് ചെയ്യുന്നു.

സാങ്കേതിക പദ്ധതികള് :-

1. പതിക്കല്‍

2. മുറിക്കല്‍

3. മിനുസപ്പെടുത്തല്‍

4. പോളിഷിടല്‍

എങ്ങനെ എത്തിച്ചേരാം:-

കണ്ണൂരിന് തെക്കായി 93 കിലോമീറ്റര്‍ അകലെ ദൂരത്തില്‍, ഏറ്റവും അടുത്തുള്ള വിമാനത്താവളമായ കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നതിനാ‍ല്‍ കണ്ണൂരിലേക്ക് വ്യോമമാര്‍ഗം എളുപ്പം എത്തിച്ചേരാ‍വുന്നതാണ്.

റോഡുകളുടെ ഒരു വിപുലമായ ശൃംഖലയുമായി നന്നായി ബന്ധിപ്പിച്ചിരിക്കുന്ന കണ്ണൂരിലേക്ക് കേരളത്തില്‍ എവിടെനിന്നുവേണമോ എത്തിച്ചേരാവുന്നതാണ്.

കണ്ണൂരിന്റേതായ റെയില്‍‌വേ സ്റ്റേഷന്‍ കേരളത്തിലെ പ്രധാനപ്പെട്ട ഒരു ജംഗ്‌ഷന്‍ ആണ്. പല അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീവണ്ടികളും മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതിനായി ഇതുവഴി കടന്നുപോകുന്നുമുണ്ട്. അങ്ങനെ, റെയില്‍മാര്‍ഗം കേരളവുമായും അയല്‍ സംസ്ഥാനങ്ങളുമായും ഇത് നന്നായി ബന്ധിപ്പിച്ചിട്ടുണ്ട്.








കേരള     കണ്ണൂര്‍     ഇവാഞ്ചലിക്കല്‍ സോഷ്യല്‍ ആക്‍ഷന്‍ ഫോറം