ഏതാണ്ട് സമാനമായ ഉല്പന്നങ്ങള്‍ നിര്‍മിക്കുകയും തുല്യ അവസരങ്ങളും ഭീഷണികളും അഭിമുഖീകരിക്കുകയും ചെയ്യുന്ന യൂണിറ്റുകളുടെ ഭൂമിശാസ്ത്രപരമായ കേന്ദ്രീകരണത്തെയാണ് (നഗരം/പട്ടണം/കുറച്ച് സമീപസ്ഥ ഗ്രാമങ്ങളും അവയോടു ചേര്‍ന്ന പ്രദേശങ്ങളും) ക്ലസ്റ്റര്‍ ആയി നിര്‍വചിച്ചിരിക്കുന്നത്. കരകൌശല/കൈത്തറി ഉല്പന്നങ്ങള്‍ നിര്‍മിക്കുന്ന കുടുംബ യൂണിറ്റുകള്‍ ഭൂമിശാസ്ത്രപരമായി.
കേന്ദ്രീകരിച്ചിരിക്കുന്നതിനെയാണ് (കൂടുതലും ഗ്രാമങ്ങളില്‍/ടൌണ്‍ഷിപ്പുകളില്‍) ആര്‍ട്ടിസാന്‍ ക്ലസ്റ്റര്‍ ആയി നിര്‍വചിച്ചിരിക്കുന്നത്. ഒരു ഉത്തമ ക്ലസ്റ്ററില്‍, അത്തരം ഉല്പാദകര്‍ മിക്കവാറും കാലങ്ങളായി അംഗീകാരമുള്ള ഉല്പന്നങ്ങള്‍ തലമുറകളായി നിര്‍മിക്കുന്ന പരാമ്പരാഗത വര്‍ഗത്തില്‍പ്പെട്ടവരായിരിക്കും. തീര്‍ച്ചയായും, പല ആര്‍ട്ടിസാന്‍ ക്ലസ്റ്ററുകളിലും നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള കരകൌശലത്തൊഴിലാളികളുണ്ട്.
വെളിയന്നൂര്‍ ക്ലസ്റ്ററിനെക്കുറിച്ച്:-
കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെളിയന്നൂര്‍ ക്ലസ്റ്റര്‍ വരുന്നത്.
വെളിയന്നൂര്‍ ക്ലസ്റ്ററിന് രൂപീകരിക്കാന്‍ കഴിഞ്ഞിട്ടുള്ള 675 ലധികം കരകൌശലത്തൊഴിലാളികളും 70 എസ്‌എച്ച്‌ജികളും ശക്തമായൊരു തൊഴില്‍ സേനയുടെ പിന്തുണ നല്‍കുന്നു. ഇതിലേക്ക് ദിനംപ്രതി കൂടുതല്‍പേര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.
ചൂരലും മുളയും:-
കേരളത്തിലെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന രണ്ട് വസ്തുക്കളാണ് ചൂരലും മുളയും. ഗൃഹോപകരണങ്ങള്‍ മുതല്‍ കെട്ടിട നിര്‍മാണ സാമഗ്രികള്‍ വരെയും നെയ്ത്ത് സാമഗ്രികള്‍ മുതല്‍ സംഗീതോപകരണങ്ങള്‍ വരെയുള്ള ഉല്പങ്ങള്‍ മുളകൊണ്ട് നിര്‍മിക്കുന്നുണ്ട്. മുഖ്യമായും വീട്ടുവ്യവസായമായ ഇതിനെ കരകൌശലത്തിന് യന്ത്രോപകരണങ്ങള്‍ ഒന്നുംതന്നെ ഉപയോഗിക്കുന്നില്ല. കുട്ട നെയ്ത്തിനു പുറമേ, വീടുകള്‍ നിര്‍മിക്കുന്നതിനും വേലികെട്ടുന്നതിനുമായാണ് മുഖ്യമായും മുള ഉപയോഗിക്കുന്നത്. ഈ കരകൌശലവിദ്യ, വറുതിക്കാലത്ത് കര്‍ഷകര്‍ക്ക് ഭാഗികമായി തൊഴില്‍ നല്‍കുന്നുണ്ടങ്കിലും, ഇന്ന് വാണിജ്യാടിസ്ഥാനത്തില്‍ മുഴുവന്‍ സമയ തൊഴിലാളികള്‍ ഈ കരകൌശലവിദ്യയില്‍ ഏര്‍പ്പെട്ടിരിക്കുന്നതു കാണാം.
ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളം ടൂറിസം, അവധിക്കാലയാത്ര, ആരോഗ്യപരിപാലനം, യോഗ, ധ്യാനം, കല, സംസ്കാരം എന്നിവയ്ക്കായുള്ള ഒരു ഉത്തമ ഡെസ്റ്റിനേഷന്‍ ആണ്. മനോഹരമായ കരകൌശല വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ കേരളത്തിന് തനത് പാരമ്പര്യമുണ്ട്. കേരളത്തിലെ മിക്ക കൈത്തൊഴിലുകളും പാരമ്പര്യസിദ്ധിയാണെങ്കിലും ഇതില്‍ പ്രത്യേക താല്പര്യമുള്ള ചിലയാളുകളും ഇത് പരിശീലിക്കുന്നു. മാറ്റ്, കൂട എന്നിവ കേരളത്തിന്റെ പല സ്ഥലങ്ങളില്‍ നെയ്യുന്നുണ്ട്. എല്ലാ ഉല്പന്നങ്ങളും കഠിനാധ്വാനത്തിലൂടെ കൈകൊണ്ടാണ് നിര്‍മിക്കുന്നത്. കസേരകള്‍, ടീപോയ്കള്‍, ടിവി സ്റ്റാന്‍ഡ്, ഫാനുകള്‍, ടിഫിന്‍ കാരിയറുകള്‍, മുള ഷെയ്ഡുകള്‍, മുള ബൌളുകള്‍, മുളയും ഈറ്റയും ചേര്‍ന്ന ടേബിള്‍ മാറ്റുകള്‍ എന്നിവയാണ് ഉല്പന്നങ്ങളില്‍ ചിലത്.
ചിത്രീകരണമടങ്ങിയ മുള പായകളാണ് ഈ സ്ഥലത്തെ ഒരു പ്രധാനപ്പെട്ട കരകൌശല വസ്തു. ഇരിങ്ങാലക്കുടയാണ് ഇതിന്റെ പ്രധാന കേന്ദ്രം. ചിത്രീകരണങ്ങളിലെ വിഷയങ്ങള്‍ ദേവീദേവന്മാര്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയാണ്. ഈ കരകൌശലവിദ്യക്കുള്ള പായകള്‍ ആദ്യമായി ആവശ്യമായി വലുപ്പത്തില്‍ നിര്‍മിക്കും, തുടര്‍ന്ന് പ്രകൃതിദത്ത വിഭവങ്ങളില്‍ നിന്നും ലഭിക്കുന്ന നിറംപിടിപ്പിക്കും.
ഉപയോഗിച്ചിട്ടുള്ള അസംസ്കൃത വസ്തുക്കള് :-
അസംസ്കൃത വസ്തുക്കളാല്‍ സമ്പന്നമാണെന്നതുകൊണ്ടുതന്നെ മധ്യപ്രദേശിന് മനോഹരങ്ങളായ ഉല്പന്നങ്ങളുടെ വിപുലമായ വൈവിധ്യമുണ്ട്. കുന്നികളിലും സമതലങ്ങളിലും ഉള്ള ആളുകള്‍ക്ക് ഓരോരുത്തര്‍ക്കും അവരവരുടേതായ ശൈലികളും ഡിസൈനുകളും ഉണ്ട്. കൂടനിര്‍മാണത്തിനു പുറമേ ചൂരലും മുളയും താരതമ്യേന ആധുനിക രീതിയില്‍ ഫര്‍ണിച്ചറുകളായി രൂപപ്പെടുത്തിയെടുക്കുന്നുണ്ട്. മനുഷ്യസൃഷ്ടികളില്‍ വളരെ പഴക്കംചെന്നവയിലൊന്നായ ചൂരലും മുളയും കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മാണം, ചുരുക്കം ചില ഉപകരണങ്ങള്‍കൊണ്ട് പുല്ലും പുല്ലുമായി യോജിപ്പിച്ചും ഇലകള്‍ പിണഞ്ഞുമാണ് നിര്‍വഹിച്ചിരുന്നത്. മതപരമായ ആവശ്യങ്ങള്‍ക്ക് പരിശുദ്ധിയുള്ളവയായി ഇതിനെ കണക്കാക്കിയിരുന്നു. മധ്യപ്രദേശിന്റെ കരകൌശല വൈദഗ്ധ്യത്തിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്ന് അവിടത്തെ ചൂരല്‍പ്പണിയാണ്. അവിടത്തെ നിബിഡ വനങ്ങളില്‍ നിന്നും ധാരാളമായി ലഭിച്ചിരുന്ന അസംസ്കൃത വസ്തു ഈ വ്യവസായത്തിന്റെ ശക്തിയും നിലനില്‍പ്പുമായി.
നിര്‍മാണരീതി:-
ചുരലിന്റെയും മുളയുടെയും തായ്ത്തടി മുഴുവനും ഒരു ഹാക്‍സോ ഉപയോഗിച്ച് മുറിച്ചശേഷം അതിനെ വിവിധ വലുപ്പത്തില്‍ ഒരു ബില്‍ഹൂക്ക് കൊണ്ട് നെടുകേ പിളര്‍ത്തുന്നു. ചൂരലിനെ അയവുള്ളതാക്കാനായി നേരിയതീയില്‍, സാധാരണയായി മണ്ണെണ്ണ വിളക്കില്‍, ചൂടാക്കുന്നു. രണ്ടു വ്യത്യസ്ത രൂപത്തിലുള്ള വസ്തുക്കള്‍ നിര്‍മിക്കാനാവും: വലയങ്ങളുള്ള കൂടയും, നെയ്ത്തുപായയും. വലയങ്ങളുള്ള കൂടനിര്‍മാണത്തിന്, ഒരു ചൂരലിനെ ആദ്യം വലയമാക്കിമാറ്റി കേന്ദ്രഭാഗമാക്കുന്നു. അതിനെ വൃത്താകാരത്തില്‍ കെട്ടിയുയര്‍ത്തി ക്രമേണ ആവശ്യമായ ഉയരത്തില്‍ എത്തുന്നതുവരെ വീതി കൂടുന്നു. ഈ വലയങ്ങള്‍ തുണ്ടുകള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത് ഒന്നിപ്പിക്കുന്നു, ഇത് രണ്ട് മാര്‍ഗങ്ങളില്‍ കൂട്ടിച്ചേര്‍ക്കാം: ഓരോ തുന്നലും അടിസ്ഥാന വലയത്തിന്റെ പുതിയ വശത്തുകൂടി കടന്നുപോകുന്നു. എട്ടിന്റെ രൂപം നിര്‍മിച്ചിരിക്കുന്നത്, അതായത്, തുന്നല്‍ പിന്നില്‍ നിന്നും മുകളിലേക്ക് പിന്നിലുള്ള വലയത്തിനു മുകളിലൂടെയും അടിയിലൂടെയും ശേഷം പുതിയ വലയത്തിന് മുകളിലായും കടന്നുപോകുന്നു. അങ്ങനെ വലയ വസ്തുക്കള്‍ തുണ്ടുകള്‍ കൊണ്ട് തുന്നി കൂട നിര്‍മിക്കുന്നു. ലെയ്സ്, പേപ്പര്‍, ചിപ്പികള്‍ എന്നിവകൊണ്ട് കൂട അലങ്കരിക്കുകയും ചെയ്യാം.
കരകൌശലത്തൊഴിലാളികള്‍ ദാവോ എന്നു പേരുള്ള മുറിക്കല്‍ ഉപകരണത്തിന്റെ സഹായത്താല്‍ മുളയെ ആവശ്യമായ നീളത്തില്‍ മുറിച്ചെടുക്കുന്നു. കനത്തിനനുസരിച്ച് വ്യത്യസ്തമായ കത്തികളുടെ സഹായത്താലാണ് മുള നീളത്തിന് മുറിക്കുന്നത്. അത്തരത്തില്‍ തയ്യാറാക്കുന്ന വസ്തുക്കള്‍ ഒരു വസ്തുവിന്റെയോ ഫര്‍ണിച്ചറിന്റെയോ ചട്ടക്കൂട് നിര്‍മിക്കാന്‍ ഉപയോഗിക്കുമ്പോള്‍ പെന്‍സില്‍ ചൂരലുകള്‍ ഡിസൈനിടല്‍, ചുറ്റിക്കെട്ടല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഒരു ബ്ലോ ലാമ്പ് കൊണ്ട് ചൂടാക്കി ചൂരലിനെ ഫര്‍ണിച്ചറിനോ വസ്തുവിനോ ആവശ്യമായ ആകൃതിയില്‍ വളച്ചെടുക്കുന്നു. അറ്റങ്ങള്‍ പശയും ആണിയും കൊണ്ട് കൂട്ടിച്ചേര്‍ക്കുകയും ജോയിന്റില്‍ പെന്‍സില്‍ ചൂരലിന്റെ തുണ്ടുകള്‍ ചുറ്റിപ്പിടിപ്പിക്കുകയും ചെയ്യും. ചൂരലും മുളയും കൊണ്ടുണ്ടാക്കിയ വസ്തു സാന്‍ഡ് പേപ്പര്‍ കൊണ്ട് വൃത്തിയാക്കി വാര്‍ണിഷ് കൊണ്ട് മിനുസപ്പെടുത്തുന്നു.
മുഴുവന്‍ തായ്ത്തടിയും ഒരു ഹാക്ക് സോ കൊണ്ട് തുണ്ടുകളായിക്കിയതിനുശേഷം അതിനെ വിവിധ വലുപ്പത്തില്‍ ബില്‍ ഹൂക്കോ ദാവോയോ കൊണ്ട് നെടുകേ പിളര്‍ത്തുന്നതുള്‍പ്പെടെയുള്ള സംഗതികള്‍ ചൂരലും മുളയും കൊണ്ടുള്ള വസ്തു നിര്‍മാണത്തില്‍ അടങ്ങിയിരിക്കുന്നു. നാരുകള്‍ കട്ടിയായിരിക്കുന്ന വശത്തുകൂടി നെടുകെ രണ്ടായി പിളര്‍ത്തുന്നു. ലളിതമായൊരു പ്രക്രിയയാണിത്. ആവശ്യത്തിന് അളവ് ഈര്‍പ്പം തണ്ടിന് വേണമെന്നുമാത്രം. രൂപങ്ങളായി വളച്ചെടുക്കുന്നതിനു മുമ്പ് ഒരു മണ്ണെണ്ണ വിളക്കുപയോഗിച്ച് ചൂരലിനെ ചൂടാക്കുന്നു.
സാങ്കേതിക പദ്ധതികള് :-
വനങ്ങളില്‍ നിന്നും അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കുന്നതു മുതല്‍ വിവിധ ഘട്ടങ്ങള്‍ ചൂരല്‍ ഉല്പങ്ങളുടെ നിര്‍മാണത്തില്‍ അടങ്ങിയിരിക്കുന്നു. മൃദുലമായ പ്രതലം ലഭിക്കുന്നതിന്, അസംസ്കൃത ചൂരലിന്റെ മേല്‍പ്പാളി ചുരണ്ടിക്കളയും. നീളമുള്ള ചൂരല്‍ വടികള്‍ ചെറിയ തുണ്ടുകളായി മുറിക്കുകയും തുടര്‍ന്ന് ചൂരല്‍ കനംകുറഞ്ഞ തുണ്ട് ലഭിക്കാന്‍ ചൂരല്‍ രണ്ടായി പിളര്‍ത്തുകയും ചെയ്യും. തുടര്‍ന്നും പിളര്‍ത്തി ചൂരലിനെ ആവശ്യമായത്ര കനംകുറഞ്ഞതാക്കാം. പിളര്‍ത്തിയ ചൂരലിന്റെ പ്രതലത്തില്‍ ബ്ലോ ലാമ്പ് കൊണ്ട് ചെറിയ പൊള്ളലുകള്‍ വരുത്തി വളച്ചെടുക്കാം; പൊള്ളല്‍പ്പാടുകളെ ഒരു സാന്‍ഡ്പേപ്പര്‍ കൊണ്ട് പിന്നീട് മായ്ച്ചുകളയാം. ഇതേത്തുടര്‍ന്ന്, വസ്തുക്കളുടെ ഡിസൈനിനനുസരിച്ച് ചൂരലിനെ നെയ്തെടുത്ത് ഫാഷനിലാക്കിയെടുക്കാം. അവസാന മിനുക്കുപണികള്‍ക്കു ശേഷം, വിപണിയിലെത്തിക്കുന്നതിനു മുമ്പ് ഉല്പന്നം വാര്‍ണിഷ് കൊണ്ട് തേച്ചുപിടിപ്പിക്കും.
എങ്ങനെ എത്തിച്ചേരാം:-
തിരുവനന്തപുരത്തിന്റേതായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമുണ്ട്. നേരിട്ടുള്ള ഫ്ലൈറ്റുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരത്തിനെ ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ പട്ടണങ്ങളുമായും നഗരങ്ങളുമായും, പ്രത്യേകിച്ച് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്, ചെന്നൈ, മധുര, പോണ്ടിച്ചേരി എന്നിവ, ബന്ധിപ്പിക്കുന്ന മികച്ചയൊരു റോഡ് ശൃംഖലയുണ്ട്. തമ്പാനൂരിലെ സെന്‍ട്രല് റെയില്‍വേ സ്റ്റേഷനു സമീപം തന്നെയാണ് സെന്‍ട്രല് ബസ് സ്റ്റേഷനും. മുഖ്യ റെയില് ആസ്ഥാനമായ തമ്പാനൂരിലെ സെന്‍ട്രല് റെയില്‍വേ സ്റ്റേഷന് സംസ്ഥാനത്തെയും രാജ്യത്തെയും മറ്റ് പ്രധാനപ്പെട്ട നഗരങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു.