ഏതാണ്ട് സമാനമായ ഉല്പന്നങ്ങള്‍ നിര്‍മിക്കുകയും തുല്യ അവസരങ്ങളും ഭീഷണികളും അഭിമുഖീകരിക്കുകയും ചെയ്യുന്ന യൂണിറ്റുകളുടെ ഭൂമിശാസ്ത്രപരമായ കേന്ദ്രീകരണത്തെയാണ് (നഗരം/പട്ടണം/കുറച്ച് സമീപസ്ഥ ഗ്രാമങ്ങളും അവയോടു ചേര്‍ന്ന പ്രദേശങ്ങളും) ക്ലസ്റ്റര്‍ ആയി നിര്‍വചിച്ചിരിക്കുന്നത്. കരകൌശല/കൈത്തറി ഉല്പന്നങ്ങള്‍ നിര്‍മിക്കുന്ന കുടുംബ യൂണിറ്റുകള്‍ ഭൂമിശാസ്ത്രപരമായി. കേന്ദ്രീകരിച്ചിരിക്കുന്നതിനെയാണ് (കൂടുതലും ഗ്രാമങ്ങളില്‍/ടൌണ്‍ഷിപ്പുകളില്‍) ആര്‍ട്ടിസാന്‍ ക്ലസ്റ്റര്‍ ആയി നിര്‍വചിച്ചിരിക്കുന്നത്. ഒരു ഉത്തമ ക്ലസ്റ്ററില്‍, അത്തരം ഉല്പാദകര്‍ മിക്കവാറും കാലങ്ങളായി അംഗീകാരമുള്ള ഉല്പന്നങ്ങള്‍ തലമുറകളായി നിര്‍മിക്കുന്ന പരാമ്പരാഗത വര്‍ഗത്തില്‍പ്പെട്ടവരായിരിക്കും. തീര്‍ച്ചയായും, പല ആര്‍ട്ടിസാന്‍ ക്ലസ്റ്ററുകളിലും നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള കരകൌശലത്തൊഴിലാളികളുണ്ട്. സ്രായിക്കാട് ക്ലസ്റ്ററിനെക്കുറിച്ച്:- കേരള സംസ്ഥാനത്തിലെ കൊല്ലം ജില്ലയിലാണ് സ്രായിക്കാട് ക്ലസ്റ്റര്‍ വരുന്നത്. സ്രായിക്കാട് ക്ലസ്റ്ററിന് രൂപീകരിക്കാന്‍ കഴിഞ്ഞിട്ടുള്ള 800 ലധികം കരകൌശലത്തൊഴിലാളികളും 41 എസ്‌എച്ച്‌ജികളും ശക്തമായൊരു തൊഴില്‍ സേനയുടെ പിന്തുണ നല്‍കുന്നു. ഇതിലേക്ക് ദിനംപ്രതി കൂടുതല്‍പേര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. കൈകൊണ്ടുള്ള എംബ്രോയ്ഡറി:- ആദ്യമായി കേരളത്തിലേക്കെത്തിയ സിറിയന്‍ എംബ്രോയ്ഡറി ഇന്നാരും ചെയ്തുവരുന്നില്ല. യഥാര്‍ഥത്തില്‍ ഇന്ന് ചെയ്തുവരുന്ന എംബ്രോയ്ഡറി 19 -കാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റിയാണ് അവതരിപ്പിച്ചത്. പരമ്പരാഗത കൈത്തൊഴിലായ ഇത് ഇന്ത്യയില്‍ കഴിഞ്ഞ മൂന്നുനാലു നൂറ്റാണ്ടുകളായി ചെയ്തുവരുന്നു. ഏറ്റവും പഴയ കേന്ദ്രമായ ഗുജറാത്തിലെ ജാംനഗറില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലം മുതലേ സ്ത്രീസമൂഹവും ഈ കൈത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരകൌശലവിദ്യ ഗോദാവരി നദീതീരപ്രദേശങ്ങളിലും പ്രചരിച്ചിരുന്നു. ആന്ധ്രപ്രദേശിലെ നര്‍സപ്പൂരിലുള്ള ലെയ്സ് വ്യവസായം 300 ലേറെ തരം ഡിസൈനുകളാല്‍ ലോകപ്രശസ്തമാണ്. ഈ മേഖലയിലെ മത്സ്യത്തൊഴിലാളി സ്ത്രീകളാണ് ഇവ നിര്‍മിക്കുന്നത്. വല നെയ്യാനുള്ള അവരുടെ പരിചയസമ്പത്ത് പിന്നല്‍ പ്രവൃത്തിയില്‍ അവര്‍ക്ക് സഹായകമാകുന്നുണ്ട്. ഡച്ച്, പോര്‍ച്ചുഗീസ് എന്നീ മിഷണറിമാരായിരുന്നു തമിഴ്നാട്ടിലും കേരളത്തിലും ലെയ്സ്, പിന്നല്‍ എംബ്രോയ്ഡറികള്‍ അവതരിപ്പിച്ചത്. ഒരേപോലുള്ള തുന്നലും അവയുടെ പരമ്പരാഗത പേരും ഇവയാണ്: തായ്പ്ച്ചി: തുണിയുടെ വലതുവശത്തു തയ്യലിടുന്നതാണിത്. ഇത് ചിലയവസരങ്ങളില്‍ ഒരു ആശയത്തിനനുസരിച്ച് ദളങ്ങളും ഇലകളും നിറയ്ക്കുന്നതിന് സമാന്തരമായ വരികളായും ചെയ്യുന്നുണ്ട്. ഇതിനെ ഘാസ്പട്ടി എന്നു വിളിക്കുന്നു. തുണിയിലുടനീളം ബെല്‍ ബുടി ഇടുന്നതിനും ചിലപ്പോള്‍ തായ്പ്ച്ചി ഉപയോഗിക്കുന്നുണ്ട്. ഏറ്റവും ലളിതമായ ചികാന്‍ തയ്യലായ ഇത് പലപ്പോഴും കൂടുതല്‍ അലങ്കാരങ്ങള്‍ക്കുള്ള അടിസ്ഥാനമായും പ്രയോജനപ്പെടുന്നു. ജംദാനിക്കു സമാനമായ ഇതിനെ ഏറ്റവും ചെലവുകുറഞ്ഞതും വേഗതയേറിയതുമായ തയ്യലായി കരുതപ്പെടുന്നു. പേച്ച്‌നി: തായ്പ്ച്ചി ചിലപ്പോള്‍ മറ്റ് വകഭേദങ്ങള്‍ പ്രവൃത്തിക്കുന്നതിനുള്ള അടിസ്ഥാനമായും ഉപയോഗിക്കുന്നു. അതിലൊന്നാണ് പേച്ച്‌നി. ഇതില്‍ തായ്പ്ച്ചി നൂലിനെ അതിനു മുകളിലൂടെ ഓടിച്ചുകൊണ്ട് ഒരു ലിവര്‍ സ്പ്രിംഗ് പോലുള്ള പ്രയോജനം ചെയ്യുന്നുണ്ട്. ഇത് എല്ലായ്പ്പോഴും തുണിയുടെ വലതുവശത്തുകൂടിയാണ് ചെയ്യുന്നത്. പാഷ്നി: ഒരു ആശയത്തിന് ഔട്ട്‌ലൈന്‍ ഇട്ട ശേഷം അതില്‍ തീരെചെറിയ ലംബമായ തയ്യലുകള്‍കൊണ്ട് മറ്റ് രണ്ട് നൂലുകളെ മറയ്ക്കുന്നതിനുവേണ്ടിയാണിത്. ഇത് ബദ്‌ലയുടെ സുന്ദരമായ ഫിനിഷിംഗിന് ഉപയോഗിക്കുന്നു. ബഖിയ: ഏറ്റവും സാധാരണമായ തുന്നലായ ഇത് പലപ്പോഴും ഷാഡോ വര്‍ക്ക് ആയാണ് കരുതുന്നത്. ഇത് രണ്ട് തരത്തിലുണ്ട്: (എ) ഉല്‍ട്ട ബഖിയ: ഫ്ലോട്ടുകള്‍ തുണിയുടെ എതിര്‍വശത്ത് പ്രതിപാദ്യവിഷയത്തിന് അടിയിലായി വച്ചിരിക്കും. സുതാര്യമായ മസ്‌ലിന്‍ അതാര്യമാകുകയും നിഴലിന്റെയും വെളിച്ചത്തിന്റെയും സൌന്ദര്യാത്മകമായ പ്രതീതിയുളവാക്കുകയും ചെയ്യും. (ബി) സിദ്ധി ബഖിയ: വേറിട്ടുള്ള നൂലുകളിലൂടെ പരസ്പരവിച്ഛേദരേഖകളായുള്ള സാറ്റിന്‍ തയ്യലാണിത്. നൂലിന്റെ ഫ്ലോട്ടുകള്‍ തുണിയുടെ ഉപരിതലത്തില്‍ കിടക്കും. ഇത് രൂപങ്ങള്‍ നിറയ്ക്കുന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. നിഴലും വെളിച്ചവും പ്രഭാവം ഉണ്ടാവുകയില്ല. ഖട്ടാവോ, ഖട്ടാവ അല്ലെങ്കില്‍ കട്ടാവ എന്നത് കട്ട്‌വര്‍ക്ക് അല്ലെങ്കില്‍ ആപ്ലിക്ക് വര്‍ക്ക് ആണ് - തയ്യലിനെക്കാളുപരി ഒരുതരം ടെക്നിക് ആണ്. ഗിട്ടി: ബട്ടണ്‍ഹോളിന്റെയും നീളമുള്ള സാറ്റിന്‍ തയ്യലിന്റെയും ഒരു സങ്കലനമായ ഇത് സാധാരണയായി വീലു പോലുള്ള രൂപങ്ങള്‍ നിര്‍മിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ജംഗീര: പേച്ച്‌നി അല്ലെങ്കില്‍ കനമുള്ള തായ്‌പേച്ചി സങ്കലനത്തില്‍ ഒരു ഔട്ട്‌ലൈന്‍ ആയി സാധാരണ ഉപയോഗിക്കുന്ന ചങ്ങല തുന്നല്‍ ആണിത്. കനമുള്ളതോ കെട്ടുള്ളതോ ആയ തുന്നലുകളില്‍ ഉള്‍പ്പെടുന്നവ: മൂറി: നേരത്തെതന്നെ ഔട്ട്‌ലൈന്‍ ഇട്ടിട്ടുള്ള തായ്പ്ച്ചി തുന്നലിനു മുകളില്‍ കെട്ടു വരത്തക്കവിധമുള്ള തീരെ ചെറിയ സാറ്റിന്‍ തുന്നല്‍. ഫാന്‍ഡ: മൂറിയുടെ തീരെ ചെറിയ ചുരുങ്ങിയ രൂപമാണിത്. കെട്ടുകള്‍ വൃത്താകൃതിയിലും തീരെ ചെറുതുമായിരിക്കും, മൂറിയിലുള്ളതുപോലെ പിയര്‍ ആകൃതിയില്‍ ആയിരിക്കില്ല. വളരെ പ്രയാസകരമായ ഈ തുന്നലിന് വളരെ മികച്ച കരകൌശലവൈദഗ്ധ്യംതന്നെവേണം. ജാളികള്‍: ചികന്‍കാരിയില്‍ സൃഷ്ടിക്കുന്ന ജാളികള്‍ അല്ലെങ്കില്‍ ട്രെല്ലിസെസ് ആണ് ഈ കരകൌശലവിദ്യയുടെ സവിശേഷ പ്രത്യേകത. സൂചിയുടെ കൃത്രിമവേലകൊണ്ടാണ് ദ്വാരങ്ങള്‍ ഇടുന്നത്, അല്ലാതെ നൂല് മുറിക്കുകയോ മറ്റോ ചെയ്തുകൊണ്ടല്ല. തുണിയിലെ നൂലുകള്‍ രണ്ടായി വലിച്ച് കൃത്യതയാര്‍ന്ന ദ്വാരങ്ങള്‍ അഥവാ ജാളികള്‍ ഇടുന്നു. മറ്റ് ചില കേന്ദ്രങ്ങളില്‍ നൂലുകള്‍ വലിച്ചുകളഞ്ഞാണ് ജാളികള്‍ ഇടുന്നത്. ചികന്‍കാരിയില്‍ ഇതല്ല അവസ്ഥ. ജാളി വിദ്യയുടെ പേരുകള്‍ അവയുടെ ഉത്ഭവസ്ഥലങ്ങളും --- മദ്രാസി ജാളി അല്ലെങ്കില്‍ ബംഗാളി ജാളി --- അല്ലെങ്കില്‍ ഒരുവേള ആ പ്രത്യേക ജാളിക്ക് ആവശ്യക്കാരേറെയുള്ള സ്ഥലത്തെയും സൂചിപ്പിക്കുന്നു. കെട്ടുകള്‍ വശത്തേക്ക് തള്ളിക്കൊണ്ട് നുലൂകള്‍ ഉണ്ടയാക്കി ചെറിയ ദ്വാരങ്ങള്‍ തുണിയില്‍ വരുത്തുന്നതാണ് ജാളിയിടുന്നതിനുള്ള സാധാരണരീതി. ദ്വാരത്തിന്റെ ആകൃതിയും ഉപയോഗിച്ചിരിക്കുന്ന തുന്നലുകളും ഒരു ജാളിയെ മറ്റൊന്നില്‍ നിന്നും വേര്‍തിരിച്ചുകാണിക്കുന്നു. ഉപയോഗിച്ചിട്ടുള്ള അസംസ്കൃത വസ്തുക്കള് :- നീളമുള്ള സൂചി, നൂലുകള്‍, ടിക്രിസ്, മുത്തുകള്‍ എന്നിവകൊണ്ടാണ് തുണിവേലകള്‍ ചെയ്യുന്നത്. ബഹുആകാരമുള്ള, സാധാരണയായി ഏകദേശം 1.5 അടി ഉയരമുള്ളത്, ഫ്രെയിമുകളിലാണ് സ്റ്റെന്‍സില്‍ കൊണ്ട് ഡിസൈന്‍ ഇട്ട തുണിയെ ബലമായി പിടിച്ചുനിറുന്നത്. ഒരു കൈ തുണിക്കടിയിലുള്ള നൂലില്‍ പിടിച്ചിരിക്കുമ്പോള്‍ മറ്റേ കൈകൊണ്ട് തുണിക്കുമുകളില്‍ സൂചി എളുപ്പത്തില്‍ ചലിപ്പിക്കാനാകും. നിര്‍മാണരീതി:- ഒരു ചികന്‍ വസ്ത്രത്തിന്റെ, കുര്‍ത്തയാണെന്നിരിക്കട്ടെ, നിര്‍മാണ പ്രക്രിയ നിരവധി പ്രക്രിയകളിലൂടെ കടന്നുപോകുന്നു. ഒരോ പ്രക്രിയയില്‍ ഇടപെടുന്ന ആളുകളും വ്യത്യസ്തമായിരിക്കും. ഇതിന്റെ ആത്യന്തികമായ ഉത്തരവാദിത്തം ഏതായാലും ഉല്പന്നം ഓര്‍ഡര്‍ ചെയ്യുന്ന വ്യക്തിക്കായിരിക്കും, സാധാരണയായി അതൊരു വില്‍പ്പനക്കാരനുമായിരിക്കും. ചികന്‍ പണിയില്‍ നിരവധി ഘട്ടങ്ങള്‍ പെടുന്നു. തുണിയെ വസ്ത്രത്തിന് ആവശ്യമായ ആകൃതിയില്‍ തുന്നല്‍ക്കാരന്‍ മുറിച്ചെടുക്കുന്നു, അതിനുശേഷം അടിസ്ഥാനപരമായ എംബ്രോയ്ഡറി പൂര്‍വ തുന്നലുകള്‍ വഴി ശരിയായ ആകൃതി ലഭിക്കുന്നതിലൂടെ ബ്ലോക്ക് പ്രിന്ററില്‍ ഡിസൈന്‍ വരേണ്ടസ്ഥലം ക്രമീകരിക്കാന്‍ കഴിയുന്നു. പകുതി തുന്നിയ വസ്ത്രത്തില്‍ പെട്ടെന്ന് മായുന്ന നിറങ്ങള്‍കൊണ്ട് ഡിസൈന്‍ പ്രിന്റ് ചെയ്തതിനുശേഷം വസ്ത്രത്തിന്റെ എംബ്രോയ്ഡറി ആരംഭിക്കുന്നു. അത് പൂര്‍ത്തിയായതിനുശേഷം അതിന് പോരായ്മകള്‍ ഉണ്ടോ എന്ന് ശ്രദ്ധാപൂര്‍വം കണ്ണോടിച്ചു പരിശോധിക്കുന്നു. മിക്ക പോരായ്മകളും ഇങ്ങനെ കണ്ടെത്താറുണ്ട്. എന്നിരുന്നാലും, അലക്കിയതിനുശേഷം മാത്രമേ അവസാന കുഴപ്പങ്ങള്‍ പുറത്തുവരികയുള്ളൂ. ഭട്ടിയില്‍ വച്ച് അലക്കിയതിനുശേഷം വസ്ത്രം സ്റ്റാര്‍ച്ചില്‍ മുക്കി ഇസ്തിരിയിട്ടെടുക്കുന്നു. ഇതിന്റെ മുഴുവന്‍ പരിവൃത്തിയും പൂര്‍ത്തിയാകാന്‍ ഒന്നു മുതല്‍ ആറു വരെ മാസം വേണ്ടിവരും. തുടക്കത്തില്‍ ചികന്‍ എംബ്രോയ്ഡറി വെള്ള നൂലുകൊണ്ട് മസ്‌ലിന്‍ അല്ലെങ്കില്‍ കേംബ്രിക് പോലുള്ള മൃദുവായ വെളുത്ത പരുത്തി തുണിയിലാണ് ചെയ്തിരുന്നത്. ചിലപ്പോള്‍ ഒരുതരം ലെയ്സ് ലഭിക്കുന്നതിന് ഇത് വലയിലും ചെയ്യാറുണ്ട്. ചികന്‍ വര്‍ക്കുകള്‍ ഇന്ന് വര്‍ണ നൂലുകള്‍ കൊണ്ടു മാത്രമല്ല പട്ട്, ക്രെപി, ഓര്‍ഗാന്‍ഡി ഷിഫോണ്‍, ടസ്സര്‍ തുടങ്ങിയ എല്ലാത്തരം തുണികളിലും ചെയ്യുന്നുണ്ട്. സാങ്കേതിക പദ്ധതികള് :- തുന്നലുകള്‍ ഇടുന്നതിന് ഒരു പ്രത്യേക രീതിയും സമ്പ്രദായവുമുണ്ട്. ഇഴയിട്ട തുന്നല്‍ പരുക്കന്‍ പരുത്തിവസ്ത്രങ്ങളില്‍ കോണാകൃതിയിലുള്ള ഡിസൈനുകള്‍ പുര്‍ത്തിയാക്കുന്നതും വസ്ത്രത്തിലെ പ്രതലം മറയ്ക്കുന്നതും ഉപയോഗിക്കുമ്പോള്‍, സാറ്റിന്‍ തുന്നല്‍ പട്ട്, മസ്‌ലിന്‍, അല്ലെങ്കില്‍ ലിനെന്‍ പോലുള്ള മൃദുലമായ തുണികള്‍ക്ക് മാത്രമായി പ്രയോഗിക്കുന്നു. ചികനില്‍ ചില തുന്നലുകള്‍ തുണിയുടെ തെറ്റായ വശത്തിടുമ്പോള്‍ മറ്റ് ചിലത് ശരിയായ വശത്തുമിടുന്നു. എന്നിരുന്നാലും, ഒരുപ്രത്യേകഉദ്ദ്യേശ്യത്തോടെയിടുന്ന തുന്നലുകള്‍ ആ ഉദ്ദ്യേശ്യത്തിനു മാത്രമായി നിയോഗിക്കുന്നതിനാല്‍ അതിന്റെ രീതിയില്‍ അത് സമാനതകളില്ലാത്തതായിരിക്കും --- അവയ്ക്ക് മറ്റൊരു തുന്നല്‍ കൊണ്ട് പകരംവയ്ക്കാനാകില്ല. ഉദാഹരണമായി, ചങ്ങലത്തുന്നല്‍ (സഞ്ജീറ) ഒരു ഇലയുടെയോ ഇതളിന്റെയോ തണ്ടിന്റെയോ അവസാന ഔട്ട്‌ലൈനിന് മാത്രമേ ഉപയോഗിക്കുകയുള്ളൂ. വ്യത്യസ്ത വിദഗ്ധര്‍ വ്യത്യസ്ത തരം തുന്നലുകള്‍ ചെയ്യുന്നുണ്ട്. ഉദാഹരണമായി, ഓപ്പണ്‍ വര്‍ക്ക് അല്ലെങ്കില്‍ ജാളി ഫില്ലിംഗ് പണി ചെയ്യുന്ന എംബ്രോയ്ഡറര്‍മാരല്ല ചെയ്യുന്നത് - ഒരോ തൊഴിലാളിയും അവന്റെ/അവളുടെ തുണ്ട് പൂര്‍ത്തിയാക്കി തുണി അടുത്ത എംബ്രോയ്ഡര്‍ക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഓരോ തൊഴിലിനുമുള്ള കൂലി വെവ്വേറെ നിശ്ചയിക്കും. എങ്ങനെ എത്തിച്ചേരാം:- ഡെല്‍ഹിയില്‍ നിന്നും ദിവസേന നേരിട്ടുള്ള വിമാന സര്‍വീസ്. ധര്‍മശാലയ്ക്ക് ഏറ്റവും അടുത്ത സ്റ്റേഷനുകള്‍ പത്താന്‍കോട്ട്, ചണ്ഡീഗഢ്, ഉനാ, അമൃത്‌സര്‍, കാംഗ്ര (പത്താന്‍കോട്ടുമായി നാരോഗേജ് ലെയിനില്‍ ബന്ധിപ്പിച്ചിരിക്കുന്നു) എന്നിവയാണ്. പത്താന്‍കോട്ട്, ഡെല്‍ഹി, ജമ്മു, ചണ്ഡീഗഢ്, ലുധിയാന, അമൃത്‌സര്‍, ഉത്തരേന്ത്യയിലെ മറ്റ് പ്രധാന പട്ടണങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ബസ്സും കാറും സര്‍വീസ് പതിവായി നടത്തുന്നുണ്ട്.